ജലജീവൻ പദ്ധതി ശിൽപ്പശാല



ചിറയിൻകീഴ് കിഴുവിലം  പഞ്ചായത്തിൽ ജലജീവൻ പദ്ധതി ശിൽപ്പശാല സംഘടിപ്പിച്ചു.  പഞ്ചായത്തിലെ 20 വാർഡിലായി 11,280 വീടിന്‌  കുടിവെള്ള കണക്‌ഷൻ  നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താനായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. സൈജ അധ്യക്ഷയായി.   ജലവിഭവ വകുപ്പ് ആറ്റിങ്ങൽ സെക്‌ഷൻ അസി. എൻജിനിയർ ആർ പി നന്ദു  പദ്ധതി പ്രവർത്തനങ്ങളും പദ്ധതി  നിർവഹണ  ഏജൻസി  കോ–-ഓർഡിനേറ്റർ കേശവൻ  നമ്പൂതിരി ഇന്റേണൽ സപ്പോർട്ടിങ്ങും വിശദീകരിച്ചു. ആദ്യ ഘട്ടത്തിൽ 1100 വീടിന്‌  കണക്‌ഷൻ നൽകുകയും 7800 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുകയും  ചെയ്‌തിരുന്നു. രണ്ടാംഘട്ടത്തിൽ കുടി വെ ള്ളം എത്തുന്നതിനു തടസ്സമുള്ള   സ്ഥലങ്ങളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച്‌  പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം നൽകും. എൻഇ എസ് ബ്ലോക്ക് ജങ്‌ഷനിലുള്ള പമ്പിങ് സ്റ്റേഷനിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിനും നൈനാംകോണം വാട്ടർ ടാങ്ക് വിപുലീകരിക്കാനും  തീരുമാനമായി. പദ്ധതി പൂർത്തീകരിക്കപ്പെടുന്നതോടെ  പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും  ദിവസവും കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടികളാണ്  സ്വീകരിച്ചുവരുന്നത്. വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ എസ് സുലഭ, പഞ്ചായത്ത്  അംഗം കടയറ ജയചന്ദ്രൻ, സൂപ്രണ്ട് വിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News