"റോഡ് വിജിലന്റ്‌ " ആപ്പുമായി വർക്കല പൊലീസ്



  വർക്കല ലോക്ക്ഡൗണ്‍ കാലത്ത് കറങ്ങി നടക്കുന്നവരെ ആപ്പിലാക്കാന്‍ മൊബൈൽ ആപ്പുമായി വര്‍ക്കല പൊലീസ്. റോഡ് വിജിലന്റ്‌ എന്ന ഈ ആപ്പ്‌ ഉപയോഗിച്ച്‌ സത്യവാങ്മൂലത്തിലും ഓൺലൈൻ പാസിലും പറഞ്ഞ സ്ഥലങ്ങളിലല്ലാതെ കറങ്ങി നടക്കുന്നവരെ കണ്ടെത്താം.   ടെക്നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്‌ അപ് കമ്പനിയായ ക്യാച്ച് എ ക്ലൗഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരായ ഷിബിൻ, അഭിനന്ദ് എന്നിവരാണ് ആപ്പ്‌ രൂപകൽപ്പന ചെയ്‌തത്‌. സത്യവാങ്മൂലം, ഓണ്‍ലൈന്‍ പാസ്‌ എന്നിവ  ദുരുപയോഗം ചെയ്ത്  ധാരാളം പേർ വാഹനങ്ങളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ്‌  ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെയും  ജനമൈത്രി ബീറ്റ് ഓഫീസറായ എഎസ്ഐ ജയപ്രസാദിന്റെയും മനസ്സിൽ ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്‌.  ബുധനാഴ്‌ച മുതൽ  വര്‍ക്കല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അപ്ലിക്കേഷൻ ഉപയോഗിച്ച്‌ തുടങ്ങും.   Read on deshabhimani.com

Related News