ബിജെപി ബന്ധം ഉപേക്ഷിച്ച്‌ 
സിപിഐ എമ്മിനൊപ്പം

ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവരെ 
നെടുമങ്ങാട്‌ ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ സ്വീകരിക്കുന്നു


നെടുമങ്ങാട് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവർക്ക്‌ സ്വീകരണം നല്‍കി. പനവൂര്‍ പഞ്ചായത്തിലെ കോതകുളങ്ങര പ്രദേശത്തെ ബിഎംഎസ് തൊഴിലാളികളും സജീവ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുമായ വിധീത്, വിനോദ്, അനൂപ്, മനു, രാജേന്ദ്രന്‍, ബൈജു എന്നിവരാണ് ബിജെപി ബന്ധം ഉപേക്ഷിച്ച്‌ കുടുംബസമേതം സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനെത്തിയത്‌. നെടുമങ്ങാട്‌ ഏരിയ സെക്രട്ടറി ആര്‍ ജയദേവൻ ഇവരെ സ്വീകരിച്ചു. ബി രാജു അധ്യക്ഷനായി.  എന്‍ ആര്‍ ബൈജു, ശ്രീജു, എസ് വി കിഷോര്‍, എം എം അഷറഫ്, ഭൂവനേന്ദ്രന്‍ നായര്‍, അന്‍വര്‍ ഷറഫ്, വി എസ് സജീവ്കുമാര്‍, രമ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News