മാനസികപ്രശ്നമുള്ള യുവതിക്ക്‌ 
തുണയായി നാട്ടുകാർ



കിളിമാനൂർ മാനസിക വൈകല്യമുള്ള യുവതിക്ക്‌ സഹായമേകി നാട്ടുകാർ. നാവായിക്കുളം 28–-ാം മൈൽ ജങ്‌ഷനിലെത്തിയ 40 വയസ്സ്‌ തോന്നിക്കുന്ന യുവതിയെയാണ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും നാട്ടുകാരും ഓട്ടോറിക്ഷക്കാരും ചേർന്ന്‌ ബന്ധുക്കൾക്ക്‌ കൈമാറിയത്‌.  ചൊവ്വ വൈകിട്ട് അഞ്ചിന്‌ 28–-ാം മൈൽ ജങ്‌ഷനിലെത്തിയ യുവതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ നാട്ടുകാർ കല്ലമ്പലം പൊലീസിൽ വിവരമറിയിച്ചു. സബ് ഇൻസ്‌പെക്ടർ സുധീഷിന്റെ നേതൃത്വത്തിൽ പൊലീസുകാരായ സോണി മോൾ, യാസിർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി യുവതിയോട്‌ സംസാരിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.  തുടർന്ന്‌ മറ്റ് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വദേശിനിയാണെന്ന് മനസ്സിലാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സാബു,  ജി  കുമാർ, സുഗന്ധി, നാവായിക്കുളം അശോകൻ, അംഗങ്ങളായ പൈവേലിക്കോണം ബിജു, പൊതുപ്രവർത്തകരായ നവീൻ, ജഹാംഗീർ തുടങ്ങിയവരടങ്ങിയ സംഘം യുവതിയെ  മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ബന്ധുക്കൾക്ക്‌ കൈമാറുകയായിരുന്നു. Read on deshabhimani.com

Related News