പല്ലാരിമംഗലം പറയുന്നു‘ഗുഡ്‌ബൈ പ്ലാസ്‌റ്റിക്‌ ’



കവളങ്ങാട് പല്ലാരിമംഗലം പഞ്ചായത്തിൽ ഹരിതകർമസേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന്റെ രണ്ടാമത്തെ ലോഡും ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 1150 കിലോഗ്രാം സാധനങ്ങളാണ്‌ നൽകിയത്‌. എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നശേഷം 2021 ഒക്‌ടോബർ രണ്ടിനാണ് പഞ്ചായത്തിൽ ഹരിതകർമസേനയ്‌ക്ക്‌ തുടക്കമിട്ടത്. ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വീടുകളിലെത്തി സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയായിരുന്നു. ഇത്‌ രണ്ടു കേന്ദ്രങ്ങളിൽ കൂട്ടിയിട്ട്‌ തരംതിരിച്ചാണ്‌ ക്ലീൻകേരള കമ്പനിക്ക്‌ കൈമാറിയത്‌. ഒരു വാർഡിൽ രണ്ടിലധികംപേർ ഹരിതകർമസേനയിലുണ്ട്. ഷെരീഫ റഷീദ്, നെജി ജബ്ബാർ, അജി ശിവൻ, ബീമ ഷംസുദീൻ, സുലൈഖ കരിം എന്നിവരുടെ നേതൃത്വത്തിലാണ് പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നത്. Read on deshabhimani.com

Related News