വി മുരളീധരനെതിരെ യുവമോർച്ചയിലും പടയൊരുക്കം



കോഴിക്കോട്   കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ യുവമോർച്ചയിലും പൊട്ടിത്തെറികൾ. സ്വന്തക്കാരെ  ഉന്നത സ്ഥാനങ്ങളിൽ അവരോധിക്കുന്നതിനും വഴിവിട്ട്‌ സഹായിക്കുന്നതിനുമെതിരെയാണ്‌ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അസംതൃപ്‌തി പ്രകടിപ്പിച്ചത്‌.  പിആർ ഏജന്റ്‌ സ്‌മിത മേനോനെ മഹിളാ മോർച്ച സെക്രട്ടറിയാക്കിയത്‌ അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ ഇവർ. പ്രൊഫഷണലായതിനാലാണ്‌ സ്‌മിതാമേനോനെ‌ ഭാരവാഹിയാക്കിയതെന്നാണ്‌ മുരളീധരൻ പക്ഷക്കാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ ന്യായീകരണം. ഇതിനെതിരെ ബിജെപി അനുകൂല സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഏറെ. സ്‌മിത മേനോന്റെ ഭർത്താവിനെ കസ്‌റ്റംസ്‌ കേസുകൾ വാദിക്കാനുള്ള കൗൺസലറായി നിയമിച്ചതും വിവാദമായിട്ടുണ്ട്‌. അർഹതയുള്ള സംഘപ്രവർത്തകരെ ഒഴിവാക്കിയാണ്‌ ഈ പിൻവാതിൽ നിയമനമെന്നാണ്‌ ആക്ഷേപം. സർക്കാർ ഉദ്യോഗസ്ഥനായി വിരമിച്ചശേഷം അച്ഛൻ സംഘചാലക്‌ പദവി അലങ്കരിച്ചിരുന്നുവെന്നതാണ്‌ ഏക യോഗ്യത.   മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ നിരവധി പാർശ്വവർത്തികള വഴിവിട്ട്‌ സഹായിച്ചിട്ടുണ്ടെന്നും യുവമോർച്ച ആരോപിക്കുന്നു.  മുരളീധര വിഭാഗത്തിന്റെ പ്രവർത്തനങ്ങളിൽ മനംമടുത്ത്‌ ചിലർ പാർടി പ്രവർത്തനത്തിൽ നിർജീവമായി. ചിലർ പാർടി വിട്ടുപോയതായും യുവമോർച്ചയിൽ ഒരു വിഭാഗം ആരോപിക്കുന്നു. Read on deshabhimani.com

Related News