അക്ഷരമുറ്റത്തെ ചിരിക്കിലുക്കം

മധുരിതമാക്കാം പഠനം... കുമ്പഴയിലെ 92–ാം അങ്കണവാടി പ്രവേശനോത്സവത്തിൽ നിന്ന്


പത്തനംതിട്ട അക്ഷരമുറ്റത്ത്‌ പിച്ചവെച്ച്‌ കുരുന്നുകളും. ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം ‘ചിരിക്കിലുക്കം’ വർണാഭമായി കൊണ്ടാടി. കുരുന്നുകളെ സ്വികരിക്കാൻ അങ്കണവാടികൾ തലേന്ന്‌ തന്നെ സജ്ജമായിരുന്നു. വത്യസ്‌ത നിറങ്ങളിലുള്ള തോരണങ്ങളും ബലൂണുകളാലും അങ്കണവാടികളാകെ ഒരുങ്ങിയിരുന്നു. മധുരവും സമ്മാനങ്ങളും നൽകി അധ്യാപകരും അങ്കണവാടി ജീവനക്കാരും ചേർന്ന്‌ കുട്ടികളെ വരവേറ്റു.  പൂച്ചെണ്ടും തൊപ്പിയും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. പുതുതായി എത്തിയ കുട്ടികളെ പാട്ടുകളിലൂടെയും കളികളിലൂടെയും കഥകളിലൂടെയും അങ്കണവാടി പരിചയപ്പെടുത്തി. ഐസിഡിഎസ്‌ കൗമാരക്കാരുടെ ക്ലബ്ബായ വർണക്കൂട്ടിലെ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ശിശുക്ഷേമ മന്ത്രി വീണാ ജോർജിന്റെ ആശംസ എല്ലാ കുട്ടികൾക്കും കൈമാറി.  3200ൽ അധികം കുട്ടികളാണ്‌ ഇത്തവണ പുതുതായി അങ്കണവാടികളിൽ പ്രവേശനം നേടിയത്‌.  അഞ്ച്‌ മിനി അങ്കണവാടി ഉൾപ്പടെ 1389 അങ്കണവാടികളാണ്‌ ജില്ലയിലാകെയുള്ളത്‌. അങ്കണവാടി പ്രവേശനത്തിന്റെ ഭാഗമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ മെയ്‌ 15ന്‌ ആരംഭിച്ചു. വിവിധങ്ങളായ 12 പ്രവർത്തനങ്ങൾക്ക്‌ ശേഷമാണ്‌ പ്രവേശനോത്സവം നടന്നത്.  കഴിഞ്ഞ വർഷം ആരംഭിച്ച പോഷക ബാല്യം പദ്ധതി ഇത്തവണയും നടപ്പിലാക്കും. ആഴ്‌ചയിൽ രണ്ട്‌ ദിവസം മുട്ട, രണ്ട്‌ ദിവസം പാൽ എന്നിവ നൽകുന്നതാണ്‌ പദ്ധതി. നിത്യവും നൽകുന്ന മറ്റ്‌ പോഷകാഹാരത്തിന്‌ പുറമേയാണിത്‌.   Read on deshabhimani.com

Related News