പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് 
സമയബന്ധിത പരിഹാരം



പത്തനംതിട്ട പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായ പരിഹാരം ഉണ്ടാകുമെന്ന്  കലക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പ്രവാസികളുടെ കഴിവും നിക്ഷേപവും നമ്മുടെ നാടിന് പ്രയോജപ്രദമാക്കണം. പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കലക്ടറേറ്റിലെ നോർക്കയുടെ ജില്ലാ ഓഫീസിൽ സമർപ്പിക്കാം. പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ ബോധവൽക്കരണം ജനങ്ങൾക്ക് നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മികച്ച ഇടപെടലുകൾ ഉണ്ടാകണമെന്നും കലക്ടർ പറഞ്ഞു.  പ്രവാസിക്ഷേമം നിയമസഭാ സമിതി സിറ്റിങ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജൂൺ ആറിന് രാവിലെ 10.30ന് നടക്കും. അഞ്ച് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവാസിക്ഷേമം സംബന്ധിച്ച പരാതികൾ പരിശോധിക്കുക. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചർച്ച നടത്തി പരാതികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി അംഗങ്ങളായ ആർ രഘുനാഥ് ഇടത്തിട്ട, ആനി ജേക്കബ്, എം എ. സലാം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജോൺസൺ പ്രേംകുമാർ, എഡിഎം ബി രാധാകൃഷ്ണൻ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ പി രാജേഷ്‌കുമാർ, ഡിസിആർബി ഡിവൈഎസ്പി ജി ബിനു,  അടൂർ ആർഡിഒ എ തുളസീധരൻപിള്ള, ഹുസൂർ ശിരസ്ദദാർ ബീന എസ് ഹനീഫ്, തിരുവല്ല ആർഡിഒ ഓഫീസ് ജൂനിയർ സൂപ്രണ്ട് ബിനു ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി മണിലാൽ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്റർ മാനേജർ എസ് സഫർമാ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News