പാഠപുസ്തക 
വിതരണം 
തുടങ്ങി

സംസ്ഥാന സർക്കാർ സ്കൂൾ കുട്ടികൾക്ക് നൽകുന്ന അഞ്ച് കിലോ അരി കുട്ടികൾ വീട്ടിലേക്ക് കൊണ്ടുപോകുന്നു. തെെക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദൃശ്യം


 പത്തനംതിട്ട അടുത്ത അധ്യയന വർഷത്തേയ്‌ക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു.  തിരുവല്ല ജില്ലാ ഹബിൽ   ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രേണുക ഭായ്ക്ക് നൽകി  ജില്ലാ വിതരണം  ഉദ്ഘാടനം ചെയ്തു.   11 എഇ ഓഫീസുകൾക്ക് കീഴിലായി 123 സൊസൈറ്റികളിലായാണ് പാഠപുസ്തകങ്ങൾ എത്തിക്കുന്നത്. പത്തനംതിട്ട, കോന്നി, തിരുവല്ല എഇ ഓഫീസുകളിൽ പാഠപുസ്തകങ്ങൾ എത്തിച്ചു. വരും ദിവസങ്ങളിൽ മുഴുവൻ സ്കൂളുകളിലും പുസ്തകം എത്തിക്കും.  സ്കൂളുകളില‍െ വാര്‍ഷിക പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം എല്‍ഡിഎഫ് ഭരണകാലയളവില്‍ മാത്രമാണ് എത്തിക്കാന്‍ സാധിച്ചത്. സ്കൂൾ യൂണിഫോം വിതരണവും ജില്ലയിൽ ആരംഭിച്ചു. സ്കൂൾ കുട്ടികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച  അഞ്ച് കിലോ അരിയും സ്കൂളുകളിൽ വിതരണം ചെയ്തു.      Read on deshabhimani.com

Related News