നന്നായി നോക്കി, നന്ദി



 പത്തനംതിട്ട ""ഞങ്ങൾക്ക് ഇവിടെ വീട്ടിലേക്കാൾ സുഖമായിരുന്നു. ഒന്നിനും ഒരുകുറവുമുണ്ടായില്ല. ആവശ്യത്തിന് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ, പരിചരിക്കാൻ ആശുപത്രി ജീവനക്കാർ. രാത്രി സമയങ്ങളിൽ പോലും ഡോക്ടർമാരുൾപ്പെടെയുള്ളവർ ആരോഗ്യനില അറിയുന്നതിനായി നിരവധി തവണ എത്തി. ഇത്രയും ദിവസം ആശുപത്രിയിൽ കഴിഞ്ഞതിൽ ഒരു വിഷമവും ഇല്ല. –- പറയുന്നത്‌ കോവിഡ്‌ 19 രോഗമുക്തമായി പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽനിന്ന്‌ ഡിസ്‌ചാർജായ റാന്നി ഐത്തനലിയെ കുടുംബാംഗങ്ങൾ.  ""അറിയാതെ സംഭവിച്ച പിഴവാണ്, എല്ലാവരും മനസിലാക്കണം...'' ഇറ്റലികുടുംബത്തിലെ മകൻ റിജോ നിറകണ്ണുകളോടെ പറഞ്ഞു. ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാരുൾപ്പെടെ ജീവനക്കാർക്കും കൂപ്പുകൈയോടെ നന്ദി പറഞ്ഞു. ""ഒരിക്കലും വീട്ടിലേക്കു തിരിച്ചുപോകാമെന്നു ഞങ്ങൾ കരുതിയിരുന്നില്ല. സർക്കാർ, മന്ത്രി കെ കെ ശൈലജ, കലക്ടർ പി ബി നൂഹ്‌, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ അവസരോചിതമായ ഇടപെടലുകൾ ഞങ്ങളുടെ ജീവൻ രക്ഷിച്ചു...നന്ദി''.   ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻർ, ഡോ.ശരത് തോമസ് റോയി, ഡോ. നസ്‌ലിൻ എം സലാം, ഡോ. ജയശ്രി, പരിചരിച്ച നഴ്‌സുമാർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ എല്ലാവരും ചേർന്നു കൈയടിച്ചാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. കലക്ടർ പി ബി നൂഹിന്റെ നിർദേശപ്രകാരം ആദ്യം മധുരം നൽകി. അത്താഴത്തിനുള്ള ഭക്ഷണവും ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ വകയായി ഒരു ദിവസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും  നൽകിയാണ് ഇവരെ സന്തോഷത്തോടെ വീട്ടിലേക്കു യാത്രയാക്കിയത്. കുടുംബം ചികിത്സയോടും ജീവനക്കാരോടും പൂർണമായി സഹകരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.        Read on deshabhimani.com

Related News