അതിഥി തൊഴിലാളികൾക്കും റേഷൻ: മന്ത്രി കെ രാജു



    പത്തനംതിട്ട  ആധാർ കാർഡ് ഇല്ലെങ്കിൽപോലും അതിഥി തൊഴിലാളികൾക്കും ഏപ്രിൽ ഒന്നു മുതൽ കോവിഡ് 19മായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷൻ നൽകുമെന്ന്‌ വനം മന്ത്രി കെ രാജു പറഞ്ഞു. റേഷൻ സാധനങ്ങളും അവശ്യവസ്തുക്കളുടെ കിറ്റുകളും നൽകും. കലക്ടറേറ്റിൽ ജനപ്രതിനിധികളുമായി നടത്തിയ സൂം വീഡിയോ കോൺഫറൻസിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികളുടെയും പൂർണമായ കണക്ക് തയാറാക്കും. നിലവിൽ അവരുടെ കോൺട്രാക്ടറും സ്‌പോൺസറും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. താമസസ്ഥലത്ത് സാമൂഹ്യ അടുക്കള ആരംഭിക്കും. ഇതിനായി അവർ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകും. ഇതോടെ അവർക്ക് തനതായ ഭക്ഷണം ഉണ്ടാക്കാനാവും. താലൂക്ക്തലത്തിൽ തുറന്നിരിക്കുന്ന അതിഥി തൊഴിലാളി ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കും.  നിലവിൽ വാടക ഉൾപ്പെടെയുള്ള കാര്യങ്ങൾ കെട്ടിട ഉടമകൾ ആവശ്യപ്പെടരുത്. വീടുകളിൽ നിന്ന് ഇറക്കിവിട്ടാൽ കർശന നടപടി എടുക്കും. സാമൂഹ്യ അടുക്കള അർഹരായ മുഴുവൻ ആളുകൾക്കും ഭക്ഷണമെത്തിക്കുന്നുവെന്ന് എല്ലാ ജനപ്രതിധികളും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.     Read on deshabhimani.com

Related News