നാശോന്മുഖ പ്രവണതകൾ കുറയ്ക്കാൻ 
കലാ കൂടിചേരലുകൾ അനിവാര്യം: മാത്യു ടി തോമസ്

ജില്ലാ സ്കൂൾ കലോത്സവം തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ മുഖ്യ വേദിയിൽ 
അഡ്വ. മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തിരുവല്ല സമൂഹത്തിൽ നാശോന്മുഖമായ പല പ്രവണതകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കലാമേളകൾ പോലെയുള്ള ഒത്തുചേരലുകൾ അനിവാര്യമാണെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. തിരുമൂലപുരത്ത് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. എവിടെയെല്ലാം നൈസർഗിക വാസനകൾ അടിച്ചമർത്തപ്പെടുന്നുവോ അവിടെയെല്ലാം നശീകരണ പ്രവർത്തനങ്ങൾ ഉണ്ടാകും. മഹാമാരി കാലത്ത് സാമ്പത്തികരംഗം താറുമാറായി. അതേ പോലെ സാമൂഹ്യ ജീവിതത്തിലെ കുറവ് പരിഹരിക്കുന്നതിന് സാമൂഹിക സംഗമങ്ങൾ ശക്തിപ്പെടുത്തണം. കലാരംഗത്ത് മികവ് പുലർത്തുന്നവരെ കണ്ടെത്തുവാൻ  കലോൽസവങ്ങൾക്കാകുമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. Read on deshabhimani.com

Related News