സിഐടിയു പ്രതിഷേധ മാർച്ചും ധർണയും നടത്തി



 പത്തനംതിട്ട  എളമരം കരീം എം പി ഉൾപ്പെടെ 12 രാജ്യസഭാ അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത മോഡി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷനായി. അഡ്വ. അബ്ദുൽ മനാഫ്, ടി പി രാജേന്ദ്രൻ, കെ മോഹനൻ, ഇ കെ ബേബി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News