നിരണം പള്ളിയിൽ
എത്യോപ്യൻ സംഘം സന്ദർശിച്ചു

എത്യോപ്യൻ വിദ്യാർഥി സംഘം നിരണം പള്ളി സന്ദർശിക്കുന്നു


 തിരുവല്ല  നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്യോപൻ വിദ്യാർഥി സംഘം സന്ദർശനം നടത്തി. പള്ളിയിൽ രണ്ട് മണിക്കൂർ ചെലവഴിച്ച ഇരുപതംഗ സംഘം പള്ളിയിലെ വിവിധ ശില്പങ്ങൾ കണ്ടു. വികാരി ഫാ തോമസ് മാത്യു, സഹ വികാരി ഫാ. ബിബിൻ മാത്യു, ട്രസ്റ്റി പി തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. എത്യോപ്യൻ ഓർത്തഡോക്സ് സഭ അംഗങ്ങളായ ഇവർ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനം നടത്തുന്നവരാണ്. മധ്യതിരുവിതാംകൂറിൽ സംഘം നടത്തിയ ആദ്യ സന്ദർശനമാണ് നിരണം പള്ളിയിലേതെന്ന് സംഘത്തെ അനുഗ്രമിക്കുന്ന ഫാ. ജെസൻ പറഞ്ഞു. Read on deshabhimani.com

Related News