പുതിയ രോഗികളില്ല



 പത്തനംതിട്ട ജില്ലയിൽ ഞായറാഴ്‌ച പുതിയ കോവിഡ്‌ 19 രോഗികളെ ഒന്നും കണ്ടെത്തിയിട്ടില്ല. സർവൈലൻസ് ആക്ടിവിറ്റികൾ വഴി ഒരു സെക്കൻഡറി കോൺടാക്ടിനെ പുതുതായി കണ്ടെത്തി. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 11 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ആറു പേരും, ജനറൽ ആശുപത്രി അടൂരിൽ ഒരാളും നിലവിൽ ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്.  ഞായറാഴ്‌ച പുതിയതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആകെ 7744 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഞായറാഴ്‌ച ജില്ലയിൽ നിന്നും 39 സാമ്പിളുകൾ ഉൾപ്പെടെ ആകെ 546 സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചു.  ജില്ലയുടെ അതിരുകളിൽ നടത്തിയ സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങൾ ഉള്ള മൂന്നു പേരെ കണ്ടെത്തി. ഇവരെ പരിശോധിച്ച ശേഷം രണ്ടു പേരുടെ സാമ്പിൾ എടുക്കുകയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആകെ 4228 പേർക്ക് ബോധവത്ക്കരണം നൽകി. ക്വാറന്റൈനിൽ കഴയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് ഒരു കോൾ കൺട്രോൾ റൂമിൽ ലഭിക്കുകയും വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. 614 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇവരിൽ രണ്ടുപേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിലെ ഓഫീസുകൾ, സ്റ്റെയർകെയ്‌സ്, എന്നിവ അണുനശീകരണം നടത്തി. ജില്ലയിലെ മുഴുവൻ ഡോക്ടർമാർക്കും ലഹരി വിമുക്ത ചികിത്സ സംബന്ധിച്ച പരിശീലനം വീഡിയോ കോൺഫറൻസിലൂടെ നൽകി.     Read on deshabhimani.com

Related News