പാലിയേറ്റിവ് സൊസൈറ്റികൾക്ക് ബിഗ്‌ സല്യൂട്ട്‌



 കൊടുമൺ സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണം നൽകി പാലിയേറ്റീവ് സൊസൈറ്റികൾ മാതൃകയായെന്ന്  രക്ഷാധികാരി കൂടിയായ കെ പി ഉദയഭാനു പറഞ്ഞു. കൊടുമൺ കേന്ദ്രമാക്കിയുള്ള ജനനി ചാരിറ്റബിൾ സൊസൈറ്റി ഇതുവരെ 1000 ഭക്ഷ്യകിറ്റും അടൂർ കേന്ദ്ര മാക്കിയുള്ള മദർ തെരേസ പാലിയേറ്റിവ്  സൊസൈറ്റി 300 കിറ്റും കോന്നി കേന്ദ്രമാക്കിയുള്ള ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി 400 കിറ്റും റാന്നി കേന്ദ്രമാക്കിയുള്ള മാർ ക്രിസോസ്റ്റം പാലിയേറ്റീവ് 300 കിറ്റും ഇതിനോടകം വിതരണം ചെയ്തു.  ജില്ലയിൽ 11 പാലിയേറ്റിവ് സൊസൈറ്റികളും  97 സോണൽ കമ്മിറ്റികളും 622 വാർഡ് കമ്മിറ്റികളുമുണ്ട്‌. ഏകദേശം മൂവായിരത്തിൽപ്പരം വളണ്ടിയർമാരും പാലിയേറ്റിവിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ദുരിതകാലങ്ങളിൽ ജനങ്ങളോടൊപ്പം നിന്നു പ്രവർത്തിക്കുന്ന പാലിയേറ്റീവ് വളണ്ടിയർമാരെ അദ്ദേഹം അഭിനന്ദിച്ചു. പ്രതിസന്ധി ഘട്ടത്തെയും നമുക്കൊരുമിച്ച് അതിജീവിക്കാം എന്ന പ്രത്യാശയും പങ്കുവച്ചു.     Read on deshabhimani.com

Related News