സ്‌കൂളുകളിൽ ബെഞ്ചും ഡെസ്‌കും

സ്‌കൂളുകൾക്ക് നൽകുന്ന ബെഞ്ചിന്റെയും ഡെസ്‌കിന്റെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു


പത്തനംതിട്ട സ്‌കൂളുകൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ നൽകുന്ന ബഞ്ചിന്റെയും ഡസ്‌കിന്റെയും വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ആറന്മുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 50 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 31 സ്‌കൂളുകൾക്ക്‌ ബെഞ്ചും ഡസ്‌കും നൽകുന്നത്. ജില്ലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. കേരള ആർട്ടിസാൻ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് ബെഞ്ചും ഡസ്‌കും നിർമിച്ചത്.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ അജയകുമാർ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, പഞ്ചായത്തംഗം ശ്രീലേഖ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എൻ മനോജ് കുമാർ, ഹെഡ്മിസ്ട്രസ് മിനു ജെ പിള്ള, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ ആർ ഇന്ദു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News