ആവേശം വാനോളം; വിജയമുറപ്പിച്ച്‌ എൽഡിഎഫ്‌

മൈലപ്ര പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് മൈലപ്ര ജങ്ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന എൽഡിഎഫ് സ്ഥാനാർഥി ഷെറിൻ ബി ജോസഫ്.


മൈലപ്ര മൈലപ്ര പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് സമാപിച്ചു. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ മണ്ണാറക്കുളഞ്ഞി എംഡിഎൽപി സ്കൂളിലാണ് വോട്ടെടുപ്പ്. 31 ന് രാവിലെ എട്ടിന് പഞ്ചായത്ത ഓഫീസിലാണ് വോട്ടെണ്ണൽ. ഷെറിന്‍ ബി ജോസഫാണ് എൽഡിഎഫ് സ്ഥാനാർഥി.  ഞായറാഴ്ച പകൽ മൂന്ന് മുതൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വാർഡിലുടനീളം വലിയ  ജനപങ്കാളിത്തത്തോടെ  പ്രകടനം നടന്നു. വൈകിട്ട് ആറോടെ പരസ്യ പ്രചാരണം സമാപിച്ചു.  ആരോ​ഗ്യ മന്ത്രി വീണാ ജോർജ് അടക്കം ഇടതുപക്ഷത്തെ പ്രമുഖർ  വാർഡിൽ പര്യടനം നടത്തി. വോട്ടർമാരെ നേരിൽകണ്ടും കുടുംബയോ​ഗങ്ങളിൽ പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെയും സംസ്ഥാന സർക്കാരിന്റെയും ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഇടതുപക്ഷം പ്രചാരണത്തിൽ മുന്നിട്ട് നിന്നത്. എല്ലായിടത്തും നല്ല ജനപങ്കാളിത്തമാണ്   കാണാൻ കഴിഞ്ഞത്.   എൽഡിഎഫിലെ ചന്ദ്രികാ സുനിലിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ മികച്ച രീതിയിൽ പഞ്ചായത്ത് പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിന്‌ കഴിഞ്ഞിരുന്നു. കുറഞ്ഞ ഭൂരിപക്ഷം ഉണ്ടായിട്ട്  ജനാഭിലാഷം നിറവേറ്റുന്ന വിധത്തിൽ ഭരണ നടപടികളും വികസന പദ്ധതികളും മുന്നോട്ട് കൊണ്ടുപോയി. അത്തരം പ്രവർത്തനം ഇനിയും  മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തിപകരാൻ കൂടിയാണ്എൽഡിഎഫ്‌ ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചത്. Read on deshabhimani.com

Related News