‘ചിലരുടെ ശിങ്കിടികളായാലെ 
കോണ്‍​ഗ്രസില്‍ തുടരാനാകു’



പത്തനംതിട്ട ജില്ലയിലെ കോൺ​ഗ്രസ്‌ നേതൃത്വത്തിന് ആനപ്പകയാണെന്ന് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. തങ്ങളുടെ സ്ഥാപിത താൽപ്പര്യത്തിന്  ഏതിരാണെന്ന് വന്നാൽ ആ വ്യക്തിയെ ഏതു വിധത്തിലും പൊതുജീവിതം ഉൽപ്പെടെ അവസാനിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബാബു ജോർജ്  ഫെയ്സ് ബുക്കിൽ കുറിച്ചു.    നിരവധി പേരെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ജില്ലയിലെ കോൺ​ഗ്രസ് പാർടിയിൽ നിന്ന് നേതൃത്വം അകറ്റിനിർത്തിയതും പുറത്താക്കിയതും.  അതിലെ പ്രമുഖരിൽ ഒരാളാണ് സജി ചാക്കോ. പാർടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും സഹകരണ രം​ഗത്ത്  സജി ചാക്കോ തുടർന്നു പ്രവർത്തിച്ചു. എന്നാൽ അവിടെ നിന്നും പുറത്താക്കാനും ജില്ലയിൽ കോൺ​ഗ്രസിന് കാണാമറയത്തിരുന്ന് നേതൃത്വം നൽകുന്ന നേതാവിന്റെ ശാസന. അതനുസരിച്ചാണ് സജി‌യെ സഹകരണ രം​ഗത്ത്നിന്നും പുറത്താക്കാനും ശ്രമിക്കുന്നത്. മല്ലപ്പള്ളി കാർഷിക  വികസ ബാങ്കിൽ ഇതിന്റെ ഭാ​ഗമായാണ് അവിശ്വാസം കൊണ്ടു വന്നിട്ടുള്ളത്.    ചിലരുടെ ശിങ്കിടിയായി കഴിഞ്ഞില്ലെങ്കിൽ ജില്ലയിൽ കോൺ​ഗ്രസ് പ്രവർത്തകന് പാർടിയിൽ തുടർന്ന് പോകാൻ സാധിക്കാത്ത നിലയാണ്. ഇത്തരത്തിൽ ഒരാളുടെ പകപോക്കലിന്റെ ഭാ​ഗമായാണ് സജി ചാക്കോയ്ക്കെതിരെ ബാങ്കിൽ അവിശ്വാസം കൊണ്ടു വരുന്നത്. ഇതിന് സംസ്ഥാന നേതൃത്വവും കൂട്ടുപിടിക്കുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബാബു ജോർജ് പറഞ്ഞു.    Read on deshabhimani.com

Related News