കെഎപി മൂന്നാം ബറ്റാലിയന്‍ 
ജില്ലാ സമ്മേളനം ഇന്ന്



അടൂർ കേരളാ പൊലീസ് അസോസിയേഷൻ( കെഎപി)  മൂന്നാം ബറ്റാലിയൻ ജില്ലാ സമ്മേളനം  തിങ്കളാഴ്ച ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും .രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ     ഉദ്ഘാടനം ചെയ്യും.  ജില്ലാ പ്രസിഡന്റ്  എസ് അഖിൽ കുമാർ അധ്യക്ഷനാകും. കമാണ്ടന്റ്  സിജിമോൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു മുഖ്യാതിഥിയാകും.സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സഞ്ചു കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. വൈകിട്ട് നാലിന് കെ ജെ ജോർജ്ഫ്രാൻസിസ് നഗറിൽ നടക്കുന്ന പൊതുസമ്മേളനം കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണവും പഠനോപകരണ വിതരണവും പ്രമോദ് നാരായണൻ എം എൽ എ നിർവഹിക്കും. Read on deshabhimani.com

Related News