എഫ്എസ്ഇടിഒ പ്രകടനം നടത്തി

പത്തനംതിട്ടയില്‍ നടത്തിയ പ്രകടനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു


 പത്തനംതിട്ട കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. പിഎഫ്ആർഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ-പുറംകരാർ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യവുമായി ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പത്തനംതിട്ടയിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. പി അജിത്ത് (കെജിഒഎ), ഗണേഷ് റാം (കെഎസ്ടിഎ), എസ് ബിനു, എൽ അഞ്ജു, പി ബി മധു എന്നിവർ സംസാരിച്ചു. അടൂരിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എസ് സുമ ഉദ്ഘാടനം ചെയ്തു. കെ രവിചന്ദ്രൻ, എസ് നൗഷാദ് എന്നിവർ സംസാരിച്ചു. തിരുവല്ലയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ആർ പ്രവീൺ, പി ജി ശ്രീരാജ്, മോളമ്മ തോമസ് (കെജിഒഎ) എന്നിവർ സംസാരിച്ചു റാന്നിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം എസ് വിനോദ് ഉദ്ഘാടനം ചെയ്തു. അജയകുമാർ  (കെജിഒഎ), ജെ പി ബിനോയ് എന്നിവർ  സംസാരിച്ചു. കോന്നിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ  ഉദ്ഘാടനം ചെയ്തു. എസ് ശ്യാംകുമാർ, കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. കെ ശ്രീനിവാസൻ, കെ സഞ്ജീവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News