രക്ഷകരായി നാട് 
ശരവേഗത്തിൽ



 പത്തനംതിട്ട നിലയ്ക്കലി‍ന് സമീപം ഇലവുങ്കലിൽ അപകടം  ഉണ്ടായ  ഉടൻ തന്നെ  രക്ഷാപ്രവർത്തനങ്ങൾ  ഏറ്റവും കാര്യക്ഷമമായി നടന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാവകുപ്പുകളുടെയും  കൃത്യമായ ഏകോപനം നടന്നു.  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 44 പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 പേരും ആണ് ഇപ്പോൾ ചികിത്സയിലുള്ളത്. രണ്ടിടത്തുമായി ഒമ്പത് കുട്ടികളും. ഇതിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടെ നിലയാണ് കുറച്ച് സാരമായുള്ളത്.   ഒരാളുടെ വാരിയെല്ലിന് പൊട്ടലുണ്ട്. മറ്റൊറാളുടെ ശ്വാസനാളം മുറിഞ്ഞിട്ടുണ്ട്. രണ്ടു പേരും 48 മണിക്കൂർ നിരീക്ഷണത്തിൽ കഴിയും .  അപകടം നടന്ന ഉടൻ പൊലീസും അ​ഗ്നിരക്ഷാസേനയും  സ്ഥലത്തെത്തി.  കൃത്യമായ ഏകോപനത്തിന് ജില്ലാ പൊലീസ് മേധാവിയും കലക്ടറും പ്രവർത്തിച്ചു. സ്ഥലത്തുണ്ടായിരുന്ന റാന്നി എംഎൽഎ പ്രമോദ് നാരായണനും  റാന്നിയിൽ ഉണ്ടായിരുന്ന കൃഷിമന്ത്രി പി  പ്രസാദും എത്തി രക്ഷാപ്രവർത്തനങ്ങൾക്കും മറ്റു സംവിധാനങ്ങൾക്കും വേണ്ട ഏകോപനം നടത്തി.  കോന്നി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്‌ധ ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ളവരെ  ജനറൽ ആശുപത്രിയിൽ എത്തിച്ചു.  20 മിനിറ്റിനകം എല്ലാവരും എത്തി. അതുകൊണ്ടുതന്നെ ചികിത്സാ സംവിധാനം വളരെ കാര്യക്ഷമമായി നടത്താനായി.  അപകടത്തെ സംബന്ധിച്ച പൊലീസ്  പ്രാഥമിക പരിശോധന നടത്തി. ബസ് ന്യൂട്രൽ  ഗിയറിലായിരുന്നു. അതിനാൽ വളവ്‌ തിരിയുമ്പോൾ ബ്രേക്ക് കിട്ടിയില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. വിശദമായ അന്വേഷണം മോട്ടോർ വാഹന വകുപ്പും അധികൃതരും നടത്തും. ആശുപത്രിയിൽ കഴിയുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം, വസ്ത്രം എന്നിവയെല്ലാം നൽകാൻ വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോ​ഗ്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ തീർത്ഥാടന സമയത്തും പരിക്കേറ്റവരെ ചികിത്സയ്ക്ക് ശേഷം  നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിരുന്നു. അതുപോലെ ഇക്കാര്യത്തിലും വേണ്ട സഹായം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു . ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും പരിക്കേറ്റവരെ സന്ദർശിച്ചു. എല്ലാവരും ചികിത്സാ സംവിധാനത്തിലും മറ്റ് സൗകര്യങ്ങളിലും തൃപ്തി അറിയിച്ചു.   എംഎൽഎമാരായഅഡ്വ.  കെ യു ജനീഷ്കുമാർ, പ്രമോദ് നാരായൺ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പത്തനംതിട്ട ന​ഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈൻ, സിപിഐ എം ഏരിയാ സെക്രട്ടറി പി ആർ പ്രദീപ് എന്നിവരും പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. വൈകിട്ട് ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചികിത്സയിൽ കഴിയുന്നവർക്കെല്ലാം ഭക്ഷണം വിതരണം ചെയ്തു. Read on deshabhimani.com

Related News