ക്യാമറകൾ മിഴി തുറക്കുന്നു



പത്തനംതിട്ട വാഹനാപകടങ്ങളും നിയലംഘനങ്ങളും തടയാൻ മോട്ടോർ വാഹന വകുപ്പ്‌ റോഡിൽ സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ മുതൽ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച്‌ തുടങ്ങിയേക്കും. ജില്ലയിൽ ഉടനീളം 47 ക്യാമറകളാണ്‌ നിലിവിൽ സ്ഥാപിച്ചിരിക്കുന്നത്‌. എല്ലാ ടൗണുകളിലും ജില്ലാ അതിർഥികളിലും അപകടസാധ്യത മേഖലകളിലും കവലകളിലുമാണ്‌ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്‌. ക്യാമറകൾ പ്രവർത്തന ക്ഷമമായിട്ടുണ്ട്‌. എന്നാൽ ക്യാമറ അടിസ്ഥാനമാക്കി നിയമ നടപടി സ്വീകരിക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും നിരീക്ഷിക്കുന്നുണ്ട്‌. അടുത്ത മാസം മുതൽ വാഹന നിയമ ലംഘനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച്‌ തുടങ്ങും. ഹെൽമെറ്റ്‌ വെക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ്‌ ബെൽറ്റ്‌ ഉപയോഗിക്കാതെയുള്ള യാത്ര എന്നിവയാണ്‌ പ്രധാനമായും നിരീക്ഷിക്കുക. ഹെൽമറ്റ്‌, സീറ്റ് ബെൽറ്റ്‌ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക്‌ 500 രൂപയും മൊബൈൽ ഉപയോഗത്തിന്‌ 2000 രൂപയുമാണ്‌ പിഴ ഈടാക്കുക. വാഹനാപകടങ്ങൾ കുറയ്‌ക്കാൻ അപകട സാധ്യത കൂടിയ സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്‌. അതീവ അപകട മേഖലകളെ ബ്ലാക്‌ സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News