12 തീർഥാടകർക്ക് 
തേനീച്ചയുടെ 
കുത്തേറ്റു



പത്തനംതിട്ട ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിൽ തേനീച്ചയുടെ ആക്രമണം. 12 തീർഥാടകർക്ക് കുത്തേറ്റു. നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. സ്വാമി അയ്യപ്പൻ റോഡ് വഴി തീർഥാടകരെ കയറ്റി വിടുന്നത് താൽക്കാലികമായി നിരോധിച്ചു.   Read on deshabhimani.com

Related News