ജില്ലയ്ക്ക് പ്രത്യേക പദ്ധതി



 പത്തനംതിട്ട  ജില്ലയിൽ 2021ൽ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് റവന്യു   മന്ത്രി കെ  രാജൻ. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓൺലൈനില്‍  സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ സർക്കാർ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  കക്കി ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ കലക്ടറുടെ കൃത്യമായ ഇടപെടലുകളും സമയോചിതമായ പ്രവർത്തനങ്ങളും ജില്ലയ്ക്ക് കരുത്തേകി. കലക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനത്തെ  പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News