പത്തനംതിട്ട, കൊടുമണ്‍ ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം



 പത്തനംതിട്ട/കൊടുമണ്‍  സിപിഐ എം  പത്തനംതിട്ട, കൊടുമണ്‍ ഏരിയാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. രണ്ടു ദിവസം നീളുന്ന സമ്മേളനങ്ങള്‍ ഇലന്തൂരും ഏഴംകുളം തെക്കുമാണ്  നടക്കുന്നത്.  കൊടുമൺ  സമ്മേളനം ആർ പി ആചാരി നഗറിൽ (ബഥാനിയ ഓഡിറ്റോറിയം മാങ്കുട്ടം)  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  ഉദ്ഘാടനം ചെയ്തു.  ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.കെ മോഹൻ കുമാർ പതാക ഉയർത്തി.  ഏരിയ കമ്മിറ്റിയംഗം വി തങ്കപ്പൻ പിള്ളയുടെ താൽകാലിക അധ്യക്ഷതയിലാണ്  ആരംഭിച്ചത്.  എസ്‌ സി ബോസ് രക്തസാക്ഷി പ്രമേയവും ജെ രാജ്കുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. രജിസ്ട്രേഷൻ–-വിജു രാധാകൃഷ്ണൻ (കൺവീനർ),അനീഷ് കുമാർ, ഡി ബിനോയ്. പ്രിസീഡിയം–-ജി എസ് ഉണ്ണിത്താൻ,  (കൺവീനർ ),എം മനോജ് കുമാർ, ടി വി പുഷ്പവല്ലി, ഇ എ റഹിം. മിനിറ്റ്സ്–-എ വിപിൻ കുമാർ, (കൺവീനർ), പി വിജയകുമാർ, ആർ കമലാസനൻ ,എസ് രാജേഷ്. ക്രഡൻഷ്യൽ–-കെ ചന്ദ്രബോസ്, (കൺവീനർ ),സി ജി മോഹനൻ, വി തങ്കപ്പൻ പിള്ള, ബീന പ്രഭ, ജിഷ്ണു ബാബു. പ്രമേയം–-രാജീവ് കുമാർ (കൺവീനർ), കെ കെ അശോക് കുമാർ, സി പ്രകാശ്, എസ് രഘു, പി രാജഗോപാലൻ നായർ. ഏരിയ സെക്രട്ടറി എ എൻ സലീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, പി ജെ അജയകുമാർ. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ തുളസീധരൻ പിള്ള, കെ കെ ശ്രീധരൻ, അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ അഭിവാദ്യം ചെയ്തു.   ഞായർ രാവിലെ പൊതു ചർച്ചയ്ക്കുള്ള മറുപടി, തെരഞ്ഞെടുപ്പ്, പ്രമേയം, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും.  മൂന്നിന് ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം  ഡോ.തോമസ് ഐസക് ഓൺലൈനില്‍  ഉദ്ഘാടനം ചെയ്യും.  സംഘാടക സമിതി ചെയർമാൻ കെ പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.  ആതിര സ്വാഗതഗാനം ആലപിച്ചു. 10 ലോക്കലില്‍ നിന്ന് 175 പ്രതിനിധികളും 21 ഏരിയ കമ്മിറ്റിയം​ഗങ്ങളും പങ്കെടുക്കുന്നു.  പത്തനംതിട്ട ഏരിയ സമ്മേളനം സി വി ജോസ്, ഷാജി  തോമസ്‌ (സെന്റ് ഗ്രീഗോറിയോസ് പാരിഷ് ഹാൾ,  കാരൂർ, ഇലന്തൂർ)  നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറിയറ്റ് അംഗം പ്രൊഫ. ടി കെ ജി നായർ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി ആർ പ്രദീപ് സ്വാഗതം പറഞ്ഞു,  എസ് നിർമല ദേവിരക്തസാക്ഷി പ്രമേയവും എം വി  സഞ്ജു അനുശോചന പ്രമേയവും  അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എൻ സജി കുമാർ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  അഡ്വ. ടി  സക്കീർഹുസൈൻ (കൺവീനർ),അനീഷ് വിശ്വനാഥ്, പി കെ ജയശ്രീ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. സബ്‌ കമ്മിറ്റികൾ: പ്രമേയം –-ജെ ഇന്ദിരാദേവി (കൺവീനർ), പി ജി പ്രസാദ്, അഭിലാഷ് വിശ്വനാഥ്, അഡ്വ.ജയൻ മാത്യു. ക്രഡൻഷ്യൽ–കെ അനിൽകുമാർ(കൺവീനർ),  പി വി അശോക് കുമാർ,  കെ ആർ ബൈജു, എം ജെ രവി. മിനിട്‌സ്–- ടി എ രാജേന്ദ്രൻ ( കൺവീനർ), എൻ ജി ഷമിൾ കുമാർ, പി സി രാജീവ്, അബ്‌ദുൾ മനാഫ്.  സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ്  അംഗങ്ങളായ എ പത്‌മകുമാർ, പ്രൊഫ. ടി കെ ജി നായർ,അഡ്വ.ഓമല്ലൂർ ശങ്കരൻ, അഡ്വ.ആർ സനൽ കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അമൃതം ഗോകുലൻ, എം വി സഞ്ജു, അഡ്വ. ടി സക്കീർ ഹുസൈൻ, എസ് നിർമലാ ദേവി  എന്നിവർ പങ്കെടുക്കുന്നു. ഞായർ രാവിലെ മറുപടി പ്രസംഗം, അഭിവാദ്യ പ്രസംഗങ്ങൾ, ക്രെഡൻഷ്യൽ  റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിക്കും. ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. 10 ലോക്കൽ കമ്മിറ്റികളിൽ നിന്ന്‌ 116 പ്രതിനിധികളും, 22 ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. Read on deshabhimani.com

Related News