തങ്കയ്ക്കും, ഓമനയ്ക്കുമെല്ലാം 
ഇനി ആധാർ സ്വന്തം



 പത്തനംതിട്ട  തക്ക എന്ന തങ്കയും, നിഷയും, ഓമനയും ഒക്കെ ഉൾപ്പെടുന്ന പട്ടികവർഗ വിഭാഗ സങ്കേതങ്ങളിലെ  പ്രിയപ്പെട്ടവർക്ക് ഇനി ആധാർ സ്വന്തമാകും. വളരെ ആവേശത്തോടെയാണ് തുലാപ്പള്ളി അക്ഷയ കേന്ദ്രത്തിൽ ക്രമീകരിച്ച ആധാർ ക്യാമ്പിൽ അവര്‍  പങ്കെടുത്തത്. ക്യാമ്പ് സംഘാടകർ മധുരം നൽകി  ഊരുകളിൽ നിന്ന് എത്തിയവരെ സ്വീകരിച്ചു.   വളരെക്കാലമായി കുട്ടികളുടെ പഠനം ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ആധാർ ഇല്ലാത്തത് ഇവരെ  വിഷമിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടർ ഡോ.ദിവ്യ എസ് അയ്യർ   റാന്നി പെരുനാട്  പഞ്ചായത്തിലെ അട്ടത്തോട്, പ്ലാപ്പള്ളി, മഞ്ഞത്തോട്, അരയാഞ്ഞിലിമൺ   പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തിന് ആധാർ നൽകാൻ തീരുമാനിച്ചത്.  പട്ടിക വർഗ വികസന വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്യാമ്പ് നടത്തിയത്.     തിരിച്ചറിയൽ രേഖകളൊന്നും  ഇല്ലാതിരുന്ന മലമ്പണ്ടാര വിഭാഗം ഉൾപ്പെടെ  ആദിവാസി വിഭാഗങ്ങളിലെ 35 പേര് പുതുതായി ആധാർ എടുത്തു. മുൻപ് എന്റോൾമെന്റ് നടത്തി സാങ്കേതിക തകരാർ മൂലം ആധാർ ലഭ്യമാക്കാതിരുന്ന 12 പേരുടെ ആധാറും ക്യാമ്പിൽ ശരിയാക്കി. ഊരുകളിൽ വാഹനങ്ങൾ എത്തിച്ചാണ് ക്യാമ്പിൽ പങ്കെടുത്തവരെ അക്ഷയ കേന്ദ്രത്തിൽ എത്തിച്ചത്.  സാമൂഹ്യ എൈക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികവർഗ വികസന ഓഫീസിന്റെ നേതൃത്വത്തിൽ തിരിച്ചറിയൽ രേഖകൾ നൽകാനും  തീരുമാനമുണ്ട്. Read on deshabhimani.com

Related News