പ്രതിഷേധപ്പെരുമഴ

തിരക്കൊഴിഞ്ഞ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ കിടന്ന് ഉറങ്ങുന്ന വയോധികൻ. പത്തനംതിട്ട നഗരത്തിൽ നിന്നൊരു ദൃശ്യം


പത്തനംതിട്ട കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ കേരള ഹർത്താൽ ജില്ലയിലും പൂർണം. കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ റദ്ദ് ചെയ്യുക, പൊതുമേഖലാ വിൽപന നിർത്തിവയ്ക്കുക, പെട്രോൾ, - ഡീസൽ, പാചകവാതക വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികളും കർഷകരും രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്. വാഹനങ്ങൾ നിരത്തിലിറക്കാതെയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടും ജനങ്ങൾ ഐക്യദാർഢ്യമറിയിച്ചു. പത്തനംതിട്ട മോസ്ക് ജങ്‌ഷനിൽ നടത്തിയ ഹർത്താൽ യോഗം സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്തു. കെ  അനിൽകുമാർ അധ്യക്ഷനായി. കലക്ടറേറ്റ് പടിക്കൽ സിഐടിയു ജില്ലാ  പ്രസിഡന്റ് കെ സി  രാജഗോപാലൻ ഉദ്‌ഘാടനം ചെയ്തു. ടി പി രാജേന്ദ്രൻ  ആധ്യക്ഷനായി. സെൻട്രൽ ജങ്‌ഷനിൽ യുടിയുസി സംസ്ഥാന സെക്രട്ടറി തോമസ് ജോസ് ഉദ്‌ഘാടനം ചെയ്തു. ഐഎൻടിയൂസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീൻ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി എൻ സജികുമാർ സംസാരിച്ചു കോന്നിയിൽ 8 കേന്ദ്രങ്ങളിൽ യോഗം നടത്തി. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്കുമാർ മലയാലപ്പുഴ മലയാലപ്പുഴയിലും, സിപി ഐ നേതാവ് വി കെ പുരുഷോത്തമൻ കോന്നിയിലും ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളിയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.കെ സുകുമാരൻ അധ്യക്ഷനായി.  തിരുവല്ലയിൽ സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റ ണി ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയാ പ്രസിഡന്റ് ഒ വിശ്വംഭരൻ അധ്യഷനായി. സി ഐ ടി യു ജില്ലാ ട്രഷറർ അഡ്വ.ആർ സനൽകുമാർ സംസാരിച്ചു റാന്നി ഇട്ടിയപ്പാറയിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു എബ്രഹാം  ഉദ്‌ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന ട്രഷറർ എം വി വിദ്യാധരൻ അധ്യക്ഷനായി.  വളളംകുളത്ത്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ കമ്മിറ്റിയംഗം പി ബി അഭിലാഷ് അധ്യക്ഷനായി.  പന്തളത്ത്‌ സിപിഐ എം  ഏരിയ ആക്ടിങ്‌ സെക്രട്ടറി ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പന്തളം ലോക്കൽ  സെക്രട്ടറി എച്ച് നവാസ് അധ്യക്ഷനായി. അടൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള  ഉദ്‌ഘാടനം ചെയ്തു .സാംസൺ ഡാനിയൽ അധ്യക്ഷനായി. എ പി ജയൻ, ഡോ. വർഗീസ് പേരയിൽ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News