മോഹനന്‌ കൃത്രിമ കാൽ ലഭിച്ചു

കടപ്ര മോഹനന്‌ കൃത്രിമ കാൽ സിപിഐ എം ജില്ലാ സെക്രട്ടറി 
കെ പി ഉദയഭാനു കൈമാറുന്നു


 ഇരവിപേരൂർ കോയിപ്രം പഞ്ചായത്തിലെ പതിനാലാം വാർഡിലെ കടപ്ര മോഹനന്‌    ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഇടപെടലിൽ കൃത്രിമ കാൽ ലഭിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം അനിഷ് കുന്നപ്പുഴക്ക് ലഭിച്ച  അഞ്ച് മാസത്തെ 45000 രൂപ ഹോണറേറിയവും വിദേശത്തുള്ള സുഹൃത്ത് ജോജി പാലമറ്റത്തിൽ നിന്നും 20000 രൂപയും ചേർത്താണ്‌ കൃത്രിമ കാൽ വാങ്ങിയത്‌.  പണിക്കിടെ കല്ല് വീണാണ്‌ കാൽ തകർന്നത്‌. പ്രമേഹം കാരണം  കാൽ  മുറിച്ചു മാറ്റി.  ഇതോടെ കൂലിപണിക്കരനായ മോഹനന്റെ ഉപജീവനം മുട്ടി. ഇതറിഞ്ഞാണ്‌  അനീഷ് കുന്നപുഴ സഹായം ചെയ്‌തത്‌.   സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കൃത്രിമ കാൽ കൈമാറി. ജില്ലാ കമ്മിറ്റി അംഗം അഡ്വ പീലിപ്പോസ് തോമസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, മാരാമൺ മാർത്തോമ്മാ വികാരി  ജിജി തോമസ്, ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ഗ്രാമപഞ്ചയത്തംഗം ബിജു വർക്കി, ലോക്കൽ സെക്രട്ടറി സി എസ് മനോജ് , മേഖല സെക്രട്ടറി അശ്വിൻ വി നായർ, നിക്കു മാത്യു, ഷിബു തേലപ്പുറത്ത് ,കടപ്ര പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്‌ എൻ ആർ അശോക്‌കുമാർ,  സെക്രട്ടറി ആർ അജിത്‌, എൻഞ്ചിനിയർ ബീനാ ഗൗരി എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News