വരൂ, നൂറ്റാണ്ടിന്റെ 
ശേഷിപ്പുകൾ കാണാം

എൻ രാജശേഖരൻ നായരുടെ പുരാവസ്തു ശേഖരം. ഇൻ സെറ്റിൽ രാജശേഖരൻ നായർ


സീതത്തോട്‌  പഴമയുടെ ശേഷിപ്പുകൾ പുതുതലമുറക്ക്‌ നവ്യാനുഭവമാകുന്നു. മാടമൺ തെക്കേമഠത്തിൽ എൻ രാജശേഖരൻ നായരുടെ പുരാവസ്തുക്കളാണ്‌ ചരിത്രത്തിലേക്ക്‌ വാതിൽ തുറക്കുന്നത്‌. നാൽപ്പത് വർഷം മുമ്പ്‌ ശേഖരിച്ച്‌ തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ ചരിത്ര കലവറയിലുള്ളത്‌.      ഏകദേശം 60  വിദേശ രാജ്യങ്ങളുടെ നാണ്യങ്ങളും നോട്ടുകളും ഇവിടെയുണ്ട്‌. രാജഭരണ കാലത്തെ ചില്ലികാശ്, വെള്ളികാശ്, അണകൾ, ഇരുമ്പ് കാശ്, ഓട്ട കാശ് എന്നിവയാൽ സമ്പന്നമാണിത്‌.  റാത്തൽ കട്ടി, ഇരുമ്പ് കട്ടി, പിച്ചള കട്ടി പോക്കറ്റ് ത്രാസ്സ്,2000 മുകളിൽ ഉള്ള ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ, രാജാക്കന്മാർ ഉപയോഗിച്ചിരുന്ന  മുറുക്കാൻ ചെല്ലം, 500 വർഷങ്ങൾക്ക് മുമ്പ്‌  വീടുകളിൽ ഉപയോഗിച്ചിരുന്ന മാറോട്, എഴുത്തോല നാരായം, ഗ്രാമ ഫോൺ റെക്കോർഡർ, ആദ്യകാല ടെലിഗ്രാം മെഷീൻ, ബ്രിട്ടീഷ് കമ്പനി ഉപയോഗിച്ചിരുന്ന വിന്നേഴ്സ് കപ്പ്‌, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ നാണയങ്ങൾ എന്നിവയും ഇവിടെ ഉണ്ട്,  പുതിയ തലമുറക്ക് പഴയകാല ലോകത്തെ തുറന്ന് കാട്ടുകയാണ് രാജശേഖരൻ ചേട്ടൻ. മാടമണ്ണിലെ പോസ്റ്റ്‌മാൻ കൂടെയാണ് ഇദ്ദേഹം. ഭാര്യ മഹിളാപ്രധാൻ ഏജന്റ് ഓമനക്കുട്ടി, മക്കൾ: അമൽ രാജ്, ദേവിക രാജ്. ഓൾ കേരള എലെക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസർസ് യൂണിയൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ കൂടിയാണ്     Read on deshabhimani.com

Related News