എന്റെ കേരളം മേളയിൽ 
63 ലക്ഷത്തിന്റെ വിറ്റുവരവ്



 പത്തനംതിട്ട രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ  61,63,290 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോർട്ടിൽ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളിൽ 13,54,627 രൂപയും ഉൾപ്പെടെ ആകെ 27,00150 രൂപ വരുമാനം ലഭിച്ചു. കൺസ്യൂമർ ഫെഡ് 4,25,708 രൂപയും സഹകരണ വകുപ്പിന്റെ കോപ്മാർട്ട് 1,60,644 രൂപയും വിൽപ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിൽ അണിനിരന്ന വാണിജ്യ സ്റ്റാളുകൾ ആകെ 16,40,500 രൂപ വരുമാനം നേടി. കഴിഞ്ഞ വർഷം നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ 60,79,828 രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. പ്രധാന സ്റ്റാളുകളും വരുമാനവും:  സാമൂഹിക നീതി വകുപ്പ്- 4,33,431 രൂപ, ഫിഷറീസ് വകുപ്പ്- 2,03,528 രൂപ, മിൽമ 1,90,000 രൂപ, ഖാദി ഗ്രാമ വ്യവസായം- 62,383 രൂപ, തണ്ണിത്തോട് മിൽമ- 75,000 രൂപ, പട്ടികവർഗ വികസന വകുപ്പ്-55,000 രൂപ, എഎൻബി ഫുഡ് ഇൻഡസ്ട്രിസ്- 55,000 രൂപ, ദിനേശ് ഫുഡ്‌സ്-70,000 രൂപ തുടങ്ങിയവ.  146 കൊമേഴ്സ്യൽ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉൾപ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിലുണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദർശനം, കിഫ്ബി വികസന പ്രദർശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകൾ, ഡോഗ്ഷോ, സ്പോർട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം, കാർഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോർട്ട്, തൽസമയ മത്സരങ്ങൾ, കലാ-സാംസ്‌കാരിക പരിപാടികൾ, കലാസന്ധ്യ തുടങ്ങിയവ മേളയെ വൈവിധ്യം നിറഞ്ഞതാക്കി.     Read on deshabhimani.com

Related News