കെഎസ് കെടിയു 
ശുചീകരണം 
ഇന്ന് തുടങ്ങും



പത്തനംതിട്ട കെഎസ് കെടിയു നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ ശുചീകരണ  പ്രവർത്തനങ്ങൾ  നടത്തും.  മഴക്കാലത്തിന്  മുന്നോടിയായി  രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായാണ് ശുചീകരണം. ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ,  റോഡുകൾ,  സർക്കാർ ഓഫീസുകൾ, കോളനികൾ,  എന്നിവിടങ്ങൾ  യൂണിയൻ പ്രവർത്തകർ ശുചീകരിക്കും.   ശുചീകരണത്തിന്റെ  ജില്ലാ  ഉദ്ഘാടനം ശനി രാവിലെ ഒമ്പതിന് ഇലന്തൂർ കോളനിയിൽ  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  നിർവഹിക്കും. ശുചീകരണ രംഗത്ത് യൂണിയനിലെ  മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന്  ജില്ലാ പ്രസിഡന്റ്  പി എസ്  കൃഷ്ണകുമാറും സെക്രട്ടറി സി രാധാകൃഷ്ണനും   അഭ്യർഥിച്ചു. Read on deshabhimani.com

Related News