നൈപുണ്യ വികസന കേന്ദ്രം 
ആറന്മുള എന്‍ജിനിയറിങ് കോളേജില്‍



പത്തനംതിട്ട നൈപുണ്യ വികസന കേന്ദ്രത്തിന്റെ ജില്ലാ നോഡൽ സെന്റർ ആറന്മുള  എൻജിനിയറിങ് കോളേജിൽ തുടങ്ങുന്നു. 30ന് പകൽ 11ന്  കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നോഡൽ സെന്റർ  ഉദ്ഘാടനം ചെയ്യുമെന്ന്  കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു പി നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം കോളേജിൽ  ഡിപ്ലോമ കോഴ്സുകളും  തുടങ്ങും. ഇതിന്റെ ഭാ​ഗമായി കോളേജ്‌  ഇന്റ​ഗ്രേറ്റഡ്  ക്യാമ്പസെന്ന  പ്രഖ്യാപനവും  മന്ത്രി നിർവഹിക്കും. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പാക്കുന്ന സമത്വം പദ്ധതിയിലൂടെ സൗജന്യമായി നൽകുന്ന ലാപ്ടോപ്പുകളുടെ  കോളേജ് തല  വിതരണവും  ചടങ്ങിൽ നിർവഹിക്കും.  ലാപ്ടോപ്പ് വിതരണം സിൻഡിക്കേറ്റ് അം​ഗം പ്രൊഫ. ജി സഞ്ജീവ് നർവഹിക്കും. ജില്ലാ  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷൻ ആർ  അജയകുമാർ അധ്യക്ഷനാകും. വി കെ ദീപക്ക്, കെ ടി അനൂപ്, പി ഐശ്വര്യ എന്നിവരും വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു. Read on deshabhimani.com

Related News