ജനറൽ ആശുപത്രിയുടെ 
നവീകരിച്ച പേ വാർഡ് തുറന്നു

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരിച്ച പേ വാർഡ്‌ അരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു


പത്തനംതിട്ട പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരിച്ച പേ വാർഡ്‌ അരോഗ്യ മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്‌തു. ആശുപത്രികളെ രോഗീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മികച്ച പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  2007 ൽ നിർമിച്ച എ ബ്ലോക്കിന്റെ രണ്ട്, മൂന്ന് നിലകളിലായാണ് നവീകരിച്ച പേ വാർഡ് സജ്ജമാക്കിയിരിക്കുന്നത്. 33 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുതിയ പേ വാർഡിൽ 24 റൂമുകളാണുള്ളത്. എല്ലാ മുറികളിലും ടിവി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എട്ടു മുറികളിൽ എസിയും സജ്ജീകരിച്ചിട്ടുണ്ട്.  നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. ചടങ്ങിൽ വൈസ് ചെയർമാൻ ആമിന ഹൈദരാലി, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയമാൻ ജെറി അലക്‌സ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അംബികാ വേണു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് ഷെമീർ, വാർഡ് കൗൺസിലർമാരായ ആൻസി തോമസ്, ആർ സാബു, മേഴ്‌സി വർഗീസ്, ആനി സജി, ഡിഎംഒ (ആരോഗ്യം) ഡോ. എൽ. അനിതാകുമാരി, എൻഎച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാർ, ജിഎച്ച് പത്തനംതിട്ട സൂപ്രണ്ട് ഡോ. എ. അനിത, ആർഎംഒ ഡോ. ആശിഷ് മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News