വനത്തിലൂടെ -അച്ചൻകോവിലിന്‌ സുഖയാത്ര

കോന്നി –- അച്ചൻകോവിൽ റോഡിന്റെ ജിപിഎസ്‌ സർവേ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


കോന്നി വനത്തിലൂടെയുള്ള കോന്നി -–- അച്ചൻകോവിൽ റോഡ് വീതി കൂട്ടാൻ വനംവകുപ്പിന്റെ അനുമതിക്കുള്ള ജിപിഎസ് സർവേ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. റോഡ്‌ ഉന്നത നിലവാരത്തിൽ വികസിപ്പിക്കും. കല്ലേലി മുതൽ അച്ചൻകോവിൽ വരെ വനത്തിലൂടെ കടന്നു പോകുന്ന ഭാഗത്തിന്  നിലവിൽ മൂന്നര മീറ്റർ ടാറിങ്ങാണ് ഉള്ളത്. ഇത്‌ 10 മീറ്റർ  വീതിയിൽ ബിഎം ആൻഡ്‌ ബിസി ആയി വികസിപ്പിക്കും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജിപി എസ്, ടോട്ടൽ സ്റ്റേഷൻ സർവ്വേയാണ് നടക്കുന്നത്. 10 മീറ്റർ വീതിയിൽ റോഡ് നിർമിക്കുമ്പോൾ വനത്തിൽ നിന്ന് എത്ര ഭൂമി വേണം എന്നത് തിട്ടപ്പെടുത്താനാണ് സർവ്വേ.  നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി നൽകി വനവൽക്കരണം നടത്തും. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്സ്‌ (സിഎംഡി) നടത്തുന്ന സർവ്വേ ഒരാഴ്ച കൊണ്ട് പൂർത്തിയാകും.  പത്തുദിവസത്തിനകം കെആർഎഫ്ബിക്ക് റിപ്പോർട്ട് സമർപ്പിക്കും. കോന്നിയിലെ പ്രധാനപ്പെട്ട ശബരിമല തീർഥാടക പാതയാണ് കോന്നി–-അച്ചൻകോവിൽ റോഡ്.  അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌ രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി കെ രഘു , ജോജു വർഗീസ്, സിന്ധു സന്തോഷ് , കെ ആർ എഫ് ബി അസിസ്റ്റന്റ്‌ എൻജിനീയർ ഫിലിപ്പ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ്‌ എൻജിനീയർ രൂപക്ക് ജോൺ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News