ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു



 പത്തനംതിട്ട നിലവിലുളള സംരംഭകർക്കും  പുതുതായി  ആരംഭിക്കുന്ന സംരംഭകർക്കും കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭകർക്ക് ആശ്വാസമായി  വ്യവസായ ഭദ്രത എന്ന പേരിൽ പ്രത്യേക പാക്കേജ്  സർക്കാർ പ്രഖ്യാപിച്ചു.  ഉൽപ്പാദന പ്രക്രിയയിൽ/ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പ്രതികൂലമായി ബാധിച്ചതുമായ യൂണിറ്റുകൾക്ക് (2020 ഏപ്രിൽ ഒന്നു മുതൽ 2020  ഡിസംബർ 31വരെ) എടുത്തിട്ടുള്ള പുതിയതോ/ അധിക ടേം ലോൺ/പ്രവർത്തന മൂലധന വായ്പ വീണ്ടും എടുത്തവർക്കും ആറുമാസത്തേക്ക് പലിശ ധനസഹായം നൽകും.   യോഗ്യത: സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളിലോ/ തൊഴിൽ രംഗത്തോ സ്ഥാപിച്ചിട്ടുള്ള  എംഎസ്എംഇ ഇനത്തിൽപ്പെട്ട സ്ഥാപനമായിരിക്കണം. വ്യവസായിക ഉൽപ്പാദനത്തിനു ശേഷം അർഹതപ്പെട്ട അധികൃതർ മുമ്പാകെ യുഎഎം ഫയൽ ചെയ്തിരിക്കണം. 2020 ജനുവരി ഒന്നു മുതൽ 2020 മാർച്ച് 15 വരെ യൂണിറ്റ് പ്രവർത്തിച്ചിരിക്കണം. 2020 ഏപ്രിൽ ഒന്നു  മുതൽ സ്വന്തം മുതൽമുടക്ക് ഉപയോഗിച്ചോ ബാങ്ക് വായ്പ എടുത്തോ ഉത്പാദന-ജോബ് വർക്ക് സംരംഭം ആരംഭിച്ചവർക്കും ആരംഭിക്കുവാൻ താത്പര്യമുള്ളവർക്കും ആകെ മുതൽ മുടക്കിന്റെ 40 ശതമാനം  വരെ ഗ്രാന്റായി ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക്:- പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസ്-  8848203103, 9496267826. തിരുവല്ല താലൂക്ക് വ്യവസായ ഓഫീസ് - 9447715188, 9846697475, അടൂർ താലൂക്ക് വ്യവസായ ഓഫീസ് -9846996421, 9789079078, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി: 9446070725, 8590741115 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.   Read on deshabhimani.com

Related News