കൊക്കാത്തോട്ടിൽ കാട്ടാന വീട് തകർത്തു

കൊക്കാത്തോട്ടിൽ കാട്ടാന തകർത്ത വീട്‌


കോന്നി  കൊക്കാത്തോട്ടിൽ കാട്ടാനയിറങ്ങി വീട്‌ തകർത്തു. ഞായറാഴ്‌ച രാത്രി കൊക്കാത്തോട് കോട്ടാപാറയിൽ ആഞ്ഞിലിമൂട്ടിൽ സുലോചനയുടെ വീടാണ്‌ കാട്ടാനക്കൂട്ടം പൂർണമായും തകർത്തത്‌. ഒറ്റയ്ക്കായതിനാൽ സമീപത്തെ വീട്ടിലേക്ക്‌ ഉറങ്ങാൻ പോയിരിക്കുകയായിരുന്നു സുലോചന. ഈ സമയത്താണ്‌ കാട്ടാനയുടെ ആക്രമണമുണ്ടായത്‌. റേഞ്ച്‌ ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരെത്തി നഷ്ടം വിലയിരുത്തി.  സംഭവസ്ഥലം അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്‌  രേഷ്മമറിയം റോയി, വൈസ് പ്രസിഡന്റ്‌ മണിയമ്മ രാമചന്ദ്രൻ നായർ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി ശ്രീകുമാർ, വാർഡംഗം ജോജു വർഗീസ്, സിപിഐ എം ലോക്കൽ സെക്രട്ടറി എം ജി മോഹനൻ, ലോക്കൽ കമ്മിറ്റി അംഗം ഡി ഉത്തമൻ, ബ്രാഞ്ച് സെക്രട്ടറി കെ വി സുനിൽ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജി ഗോപൻ എന്നിവർ സന്ദർശിച്ചു.    Read on deshabhimani.com

Related News