പഴകിയ മത്സ്യവരവ് കൂടുന്നോ...



പത്തനംതിട്ട ട്രോളിങ് നിരോധനം വന്നതോടെ പഴകിയ മത്സ്യങ്ങളുടെ   വരവ് കൂടുന്നു.  സംസ്ഥാനത്തിന്റെ   വിവിധ ഭാഗങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ദിനംപ്രതി പഴയ മത്സ്യങ്ങൾ പിടികൂടുന്നു. ജില്ലയിലും ഇത്തരത്തിൽ പഴകിയ മീനുകൾ പിടികൂടുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്നുമാണ്  കൊണ്ടുവരുന്നത്‌ എന്നവകാശപ്പെട്ടാണ് ഇവ വിൽപ്പനയ്ക്കെത്തിക്കുന്നത്.   ചിലതിൽ രാസപദാർത്ഥങ്ങളുടെ അംശവും കാണപ്പെടുന്നു.  ഉപഭോക്താക്കൾ മീൻ വാങ്ങുമ്പോൾ   വളരെ സൂക്ഷമതയോടെ വാങ്ങുന്നതിന് ശ്രദ്ധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ പലപ്പോഴും ആഴ്ചകളോളം ഫ്രീസറിൽ വച്ചാണ് എത്തിക്കുന്നത്. ഇത്തരത്തിൽ സൂക്ഷിക്കുന്ന  ചിലതില്‍  ഫോർമാലിൻ അടക്കമുള്ള  രാസപദാർഥങ്ങളുടെ അംശവും കണ്ടെത്തിയിരുന്നു.  കടൽ മത്സ്യങ്ങൾ നേരത്തെ സുലഭമായി ലഭിച്ചിരുന്നവയിൽ പലതും ഇപ്പോൾ ഇതര സംസ്ഥാനങ്ങളിലും  ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.   കാലാവസ്ഥാ വ്യതിയാനവും ചൂടും  മത്സ്യ ലഭ്യത പൊതുവെ കുറയാനും ഇടയാക്കിയിട്ടുണ്ട്. അതോടൊപ്പം ട്രോളിങ് നിരോധനവും മീന്‍ ലഭ്യത കുറയാന്‍ കാരണമായി.  മീന്‍ വില്‍പ്പനയ്ക്ക് വയ്ക്കുമ്പോഴും മുഴുവനും ഐസിട്ട് മൂടി വയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ചെകിള നോക്കിയും മീന്‍ അമര്‍ത്തിനോക്കിയും പുതിയവയാണോ എന്ന് തിരിച്ചറിയാനും സാധിക്കും.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലേലത്തില്‍ പിടിച്ച് ഇവിടെ എത്തിക്കുന്നത് മൊത്തക്കച്ചവടക്കാരാണ്.   ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News