എൽഡിഎഫ്‌ ബഹുജന റാലിയും പൊതുസമ്മേളനവും 29ന്‌



പത്തനംതിട്ട യുഡിഎഫ്, ബിജെപി, സംഘപരിവാർ  സംഘടനകൾ ചേർന്ന്  ഇടതുപക്ഷ ഗവൺമെന്റിന് നേതൃത്വം നൽകുന്നവർക്കെതിരെ തെരുവിൽ നടത്തുന്ന ആക്രമങ്ങൾക്കെതിരെ  എൽഡിഎ-ഫ് റാലിയും പൊതുസമ്മേളനവും  29ന് പത്തനംതിട്ടയിൽ നടത്തും.   സ്വർണ കള്ളക്കടത്ത് കേസ് പ്രതികളെ  ഉപയോഗിച്ച്  മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഹീനശ്രമങ്ങളെ  വസ്തുതകൾ നിരത്തി പൊതു ജനസമക്ഷം വിശദീകരിക്കും.    അതോടൊപ്പം  യുഡിഎഫ്, ആർഎസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി  കൂട്ടുകെട്ടിനെ തുറന്നു കാണിക്കുകയും ചെയ്യും. ബുധൻ വൈകിട്ട് നാലിന്‌  പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.   സിപിഐ കേന്ദ്ര കൗൺസിലംഗം മന്ത്രി ജെ ചിഞ്ചുറാണി, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല, ജനതാദൾ എസ്  സംസ്ഥാന വൈസ് പ്രസിഡൻറ് കെ എൻ മോഹൻലാൽ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു, കേരളാ കോൺഗ്രസ് ബി  സംസ്ഥാന ചെയർമാൻ കെ ബി ഗണേഷ് കുമാർ എംഎൽഎ, ഐഎൻ എൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം ബഷീർ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അനിൽകുമാർ, ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കെ പി ഉദയഭാനു, എ പി ജയൻ, അലക്സ് കണ്ണമല,  എൻ എം രാജു തുടങ്ങിയവർ സംസാരിക്കും. Read on deshabhimani.com

Related News