ചരിത്ര നിഷേധത്തിനെതിരെ നാടുണർത്തി ജനസദസ്



 തിരുവല്ല ചരിത്രത്തെ നിഷേധിക്കുകയും ശാസ്ത്രത്തെ നിരാകരിക്കുകയും വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജില്ലാ ജനകീയ വിദ്യാഭ്യാസ സമിതി നടത്തുന്ന കാൽനട പ്രചരണ ജാഥകൾക്കും വിദ്യാഭ്യാസ സദസുകൾക്കും തുടക്കമായി. ജില്ലാതല ഉദ്ഘാടനം തിരുവല്ല കെഎസ്ആർടിസി കോർണറിൽ അഡ്വ്‌ കെ യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. എകെപിസിടിഎ ജില്ലാ പ്രസിഡന്റ്‌ ഡോ. പി സി ലതാകുമാരി അധ്യക്ഷയായി. ജാഥാ ക്യാപ്ടൻ റെയിസൺ സാം രാജു, സഹകരണ വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അഡ്വ.ഫ്രാൻസിസ് വി ആന്റണി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു കെ സാം, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി ബിന്ദു, രാജേഷ് എസ് വള്ളിക്കോട്, എകെജിസിടി ജില്ലാ സെക്രട്ടറി കെ കെ ഹരിലാൽ, ജില്ലാ പ്രസിഡന്റ്‌ പി ജി ആനന്ദൻ, എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അമൽ, ഡിവൈഎഫ്ഐ തിരുവല്ല ഏരിയാ ആക്ടിംഗ് സെക്രട്ടറി സോനു സോമൻ, ജില്ലാ കമ്മറ്റി അംഗം സോജിത് സോമൻ ബാലസംഘം തിരുവല്ല ഏരിയാ കോ ഡിനേറ്റർ സോണി ഐസക്,  കെഎസ്ടിഎ നേതാക്കളായ കെ അജയകുമാർ, രജനി ഗോപാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News