അരങ്ങിലെ തുമ്പികൾ



പത്തനംതിട്ട വേർതിരിവുകളില്ലാതെ ജനങ്ങളെ ചേർത്ത്‌ നിർത്തുന്നതാണ്‌ കലകൾ. ഇത്തരത്തിൽ ജനതയെ ഒന്നിപ്പിച്ചതിൽ രംഗകലകൾക്കുള്ള പ്രാധാന്യം ഓർമ്മപ്പെടുത്തുകയാണ്‌ ഓരോ നാടക ദിനവും. സാമൂഹിക നവോത്ഥാനത്തിന്റെ പ്രതിഫലനമായിരുന്നു കേരളത്തിന്റെ നാടക ചരിത്രം. സാമൂഹ്യ സംഘർഷങ്ങളെ അടയാളപ്പെടുത്തിയ നാടക രചനയുടെ പാരമ്പര്യം എടുത്ത്‌ പറയേണ്ടത്‌ തന്നെ. എന്നാൽ പുതു തലമുറ ഇവ വിസ്‌മരിച്ചു. പുതുതലമുറ നാടകങ്ങളിൽ നിന്നും രംഗകലകളിൽനിന്നും അകലുമ്പോഴും ശ്രദ്ധേയമായ ഇടപെടലുകൾ പലഭാഗത്ത്‌ നിന്നും ഉണ്ടാകുന്നു. ഇത്തരത്തിൽ ശ്രദ്ധേയമാണ്‌ ബാലസംഘം കൂട്ടുകാരുടെ ഇടപെടലുകളും. പുത്തൻ കാലത്ത്‌ നാടകങ്ങളുടെ ജനകീയത സിനിമയടക്കമുള്ള ദൃശ്യകലകൾ ഏറ്റെടുത്തു. രംഗകലകൾ ജനങ്ങളിൽനിന്നും അകന്ന്‌ പോകുമ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുന്നു. വർഗീയതയും അന്ധവിശ്വാസവുമടക്കമുള്ള വിപത്തുകൾക്കെതിരെ ശാസ്‌ത്രിയ അടിത്തറ പാകുന്ന നാടകങ്ങളിലൂടെയും മറ്റ്‌ ദൃശ്യാവതരണങ്ങളിലൂടെയും കുട്ടികൾ പ്രതികരിക്കുന്നു.  സാമൂഹ്യതിന്മകൾക്കെതിരെ പഴയ കാല നാടകങ്ങൾ ശബ്‌ദിച്ചതുപോലെ ഇന്ന്‌ ബാലസംഘം കുട്ടികളുടെ നാടകങ്ങളും സംവദിക്കുന്നു. ഓരോ വർഷവും വേനലവധി ദിവസങ്ങളിൽ ബാലസംഘം നടത്തുന്ന വേനൽതുമ്പി കലാജാഥകൾ ഇതിന്‌ വേദിയാകുന്നു. ലോക നാടകദിനത്തിൽ നിന്ന്‌ ഏറെ വൈകിയല്ലാതെ പുരോഗമന ആശയങ്ങൾ പങ്കുവെച്ച്‌ ഈ തവണത്തെ വേനൽതുമ്പി കലാജാഥയും കടന്ന്‌വരും. കുട്ടികൾക്ക്‌ വേദികൾ ഒരുക്കി നൽകി അവരെ നാടക ലോകത്തേയ്‌ക്കും മാനവിക മൂല്യങ്ങളിലേയ്‌ക്കും നയിക്കുന്ന സുപ്രധാന കടമ നിറവേറ്റുകയാണ്‌ ബാലസംഘം.   Read on deshabhimani.com

Related News