ഭക്ഷണം മുടങ്ങില്ല, യുവതയുണ്ട്‌



 പത്തനംതിട്ട ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശുപത്രി ജീവനക്കാർക്കും ഭക്ഷണം വിതരണം ചെയ്‌ത്‌ ഡിവൈഎഫ്‌ഐ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 15 ദിവസമായി നേതൃത്വത്തിൽ മൂന്നുനേരവും ഭക്ഷണം വിതരണംചെയ്‌തു. ഐസൊലേഷൻ വാർഡിലെ രോഗികളും ജീവനക്കാരുമടക്കം 100ൽപരം ആളുകൾക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പ്രത്യേക കേന്ദ്രത്തിൽ തയാറാക്കുന്ന ഭക്ഷണമാണിത്. ഹോട്ടലുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഇത് രോഗികൾക്കും ജീവനക്കാർക്കും ആശ്വാസമാകുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ അൻസിൽ സഹമ്മദ്‌, സെക്രട്ടറി അനീഷ്‌ വിശ്വനാഥ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ വിതരണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി ബിജിലി പി ഈശോയുടെ നേതൃത്വത്തിലാണ്‌ മൂന്നു നേരവും ഭക്ഷണം എത്തിക്കുന്നത്. ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർന്മാർ തുടങ്ങി കൊറോണ പ്രതിരോധത്തിനായി ജില്ലാ ആശുപത്രിയിലുള്ള പ്രവർത്തകർക്ക് അടുത്ത ഒരാഴ്ചക്കാലം എല്ലാ നേരവും ഇവരായിരിക്കും ഭക്ഷണം നൽകുന്നത്. അടൂർ ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കിടക്കുന്നവർക്കും ആശുപത്രി ജീവനക്കാർക്കും അടൂർ ബ്ലോക്ക് കമ്മിറ്റി തയാറാക്കിയ ഭക്ഷണം ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന് ജില്ലാ ട്രഷറർ ബി നിസാം നൽകി. ബ്ലോക്ക് സെക്രട്ടറി അഖിൽ പെരിങ്ങനാടൻ, പ്രസിഡന്റ്‌  മുഹമ്മദ് അനസ്‌, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.     Read on deshabhimani.com

Related News