കിടങ്ങന്നൂരിൽ ആധുനിക 
വിപണന കേന്ദ്രം തുറന്നു

കിടങ്ങന്നൂർ മാർക്കറ്റിൽ 45 ലക്ഷം രൂപാ ചെലവഴിച്ച്‌ നിർമിച്ച കെട്ടിടം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കോഴഞ്ചേരി  കിടങ്ങന്നൂർ മാർക്കറ്റിനോടനുബന്ധിച്ചു നിർമിച്ച ആധുനിക വിപണന കേന്ദ്രം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ടി ടോജി അധ്യക്ഷയായി. തെരഞ്ഞെടുപ്പിനു ശേഷം കിടങ്ങന്നൂർ മാർക്കറ്റിൽ എത്തിയപ്പോൾ പൊരിവെയിലിൽ ഇരുന്നു കച്ചവടം ചെയ്യുന്ന വൃദ്ധജനങ്ങളുടെ ദുരിതം വീണാ ജോർജ്‌ കണ്ടിരുന്നു. പച്ചക്കറികളും മറ്റും വിൽക്കാനെത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനും പ്രഥമീക കർമങ്ങൾ നിർവഹിക്കാനും കഴിയുന്ന സംവിധാനം ആരംഭിക്കുമെന്ന് അന്നു തന്നെ ഉറപ്പു നൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇരുനില കെട്ടിടത്തിന്റെ നിർമാണത്തിലൂടെ വീണാ ജോർജ് എംഎൽഎ പൂർത്തിയായത്. താഴെ വ്യാപാര സ്ഥാപനങ്ങളും മുകൾ നിലയിൽ വിശ്രമ സൗകര്യവുമുള്ള കെട്ടിടം 45 ലക്ഷം രൂപാ ചെലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്. ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ഉപസമിതി ചെയർമാൻ ആർ അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജൂലി ദിലീപ്, പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ഉഷാ രാജേന്ദ്രൻ, പഞ്ചായത്തംഗം പ്രസാദ് വേരുങ്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  പി ബി സതീഷ് കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി വി കെ ബാബുരാജ്, കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ തോമസ് ജോർജ് കുന്നത്ത്, കുടുബശ്രീ സിഡിഎസ് ചെയർപേഴ്സൺ രമണി, സിപിഐ ലോക്കൽ സെക്രട്ടറി പ്രഭാകരനാചാരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  അശ്വതി വിനോജ് സ്വാഗതവും,  പഞ്ചായത്തംഗം വിൽസി ബാബു നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News