​ഗവിയിലേക്ക് രണ്ടാം സര്‍വീസും തുടങ്ങി



പത്തനംതിട്ട പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ​ഗവിയിലേക്കുള്ള രണ്ടാമത്തെ സർവീസും തുടങ്ങി. ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഫ്ലാ​ഗ് ഓഫ് ചെയ്തു.  ദിവസവും രാവിലെ 5.30നാണ് പുതിയ സർവീസ്. 11.30ന് ​ഗവയിലെത്തും. വണ്ടിപ്പെരിയാർ വഴി കുമളിയിലേക്ക് പോകുന്ന ബസ് തിരികെ ​വൈകിട്ട് 6.30ന്‌ പത്തനംതിട്ടയിൽ തിരികെയെത്തും.  രണ്ടാമത്തെ സർവീസ്  രാവിലെ 6.30നാണ് പത്തനംതിട്ടയിൽ നിന്ന് യാത്ര തുടങ്ങുന്നത്.  യാത്രക്കാരുടെ തിരക്ക് പരി​ഗണിച്ചാണ് രണ്ടാമതും ​സർവീസ് തുടങ്ങിയത്. ദിവസവും നൂറിലധികം  പേരാണ് ​ഗവിയ്ക്ക് പോകാൻ എത്തുന്നത്.  വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് രണ്ടാമത്തെ സർവീസിനും തുടക്കമായത്. തിരുനെല്ലിയിലേക്കും വഴിക്കടവിലേക്കും നേരത്തെയുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കുന്നതിന് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.  കെഎസ്ആർടിസി സ്റ്റേഷനിൽ തുടങ്ങിയ പൊലിസ് ഏയ്ഡ് പോസ്റ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. ഡിടിഒ തോമസ് മാത്യു  അധ്യക്ഷനായി. വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ രാജു നെടുവംപുറം, വർ​ഗീസ് മുളയ്ക്കൽ, നൗഷാദ് കണ്ണങ്കര, കെഎസ്ആർടിസി ജില്ലാ വർക്ക്ഷോപ്പ് മാനേജർ ഹരികൃഷ്ണൻ, ജി ​ഗീരീഷ്, ബോബി ജോർജ്, ബിനോയ്, രാജേഷ്, കെ ശ്രീകുമാർ, എസ് സുജിത്ത്, വി എസ് സുഭാഷ് എന്നിവർ സന്നിഹിതിരായി. Read on deshabhimani.com

Related News