ഇന്നലെ 289 പേർക്ക്; 
502 പേർ രോഗമുക്തരായി



പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചവരിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വന്നതും, 278 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 55604 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 50058 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെ ജില്ലയിൽ കോവിഡ്-19 ബാധിതരായ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തു.   ഈ മാസം 10ന്‌ രോഗബാധ സ്ഥിരീകരിച്ച ചിറ്റാർ സ്വദേശി (47) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകളാൽ മരിച്ചു. ജില്ലയിൽ ഇന്നലെ 502 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 50598 ആണ്.  ജില്ലക്കാരായ 4670 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 4352 പേർ ജില്ലയിലും, 318 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.7 ശതമാനമാണ്. Read on deshabhimani.com

Related News