പ്ലാന്റേഷൻ മേഖലയിൽ നിന്ന്
സിപിഐ എമ്മിലേക്ക്‌ ഒഴുക്ക്‌



 കൊടുമൺ കൊടുമൺ എസ്റ്റേറ്റ് പ്ലാന്റേഷൻ കോപ്പറേഷൻ ഐഎൻടിയുസി മുൻ എസ്റ്റേറ്റ് കൺവീനർ ഉഷാകുമാരി ഉൾപ്പെടെ 12 കുടുംബം സിഐടിയുവിലും സിപിഐ എമ്മിലും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരമണിയിച്ച് സ്വീകരിച്ചു.പ്ലാന്റേഷൻ കോപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സിഐടിയു എസ്റ്റേറ്റ് കൺവീനർ മിനിമോൾ അധ്യക്ഷയായി.  ജനറൽ സെക്രട്ടറി പ്രൊഫ.കെ മോഹൻ കുമാർ, ജോ കൺവീനർ എസ്  സന്തോഷ്, പ്ലാന്റേഷൻ ലോക്കൽ സെക്രട്ടറി കെ ആർ അനിൽകുമാർ,പ്ലാന്റേഷൻ ബ്രാഞ്ച് സെക്രട്ടറി ശ്യാമള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News