34 തദ്ദേശ സ്ഥാപന പദ്ധതി ഭേദഗതികൾക്ക് അംഗീകാരം



പത്തനംതിട്ട ജില്ലയിലെ 34 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി പ്രോജക്ടുകൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. നഗരസഭകളായ പത്തനംതിട്ട, അടൂർ, ബ്ലോക്ക് പഞ്ചായത്തുകളായ പറക്കോട്, പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, പന്തളം, ഇലന്തൂർ,  പഞ്ചായത്തുകളായ ആനിക്കാട്, കല്ലൂപ്പാറ, കവിയൂർ, കുറ്റൂർ, മല്ലപ്പുഴശേരി, മെഴുവേലി, ഓമല്ലൂർ, പെരിങ്ങര, പന്തളം തെക്കേക്കര, പ്രമാടം, ഏറത്ത്, കോഴഞ്ചേരി, റാന്നി അങ്ങാടി, റാന്നി പെരുനാട്, തുമ്പമൺ, വടശേരിക്കര, ഏനാദിമംഗലം, വെച്ചൂച്ചിറ, തോട്ടപ്പുഴശേരി, സീതത്തോട്, നാറാണംമൂഴി, മൈലപ്ര, കുളനട, ആറന്മുള, നിരണം, ചെറുകോൽ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്. വാർഷിക പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. പദ്ധതി പൂർത്തീകരണത്തിലും ഫണ്ട് വിനിയോഗിക്കുന്നതിലും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യുട്ടി കലക്ടർ ബി ജ്യോതി, ജില്ലാ പ്ലാനിങ്‌ ഓഫീസർ സാബു സി മാത്യു തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News