മറ്റാർക്ക്‌ കഴിയും



 പത്തനംതിട്ട ഡിവൈഎഫ്‌ഐ ഹൃദയപൂർവം പൊതിച്ചോറ് വിതരണം ആരംഭിച്ചിട്ട് അഞ്ച് വർഷം പൂർത്തിയായി. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ വിശപ്പിന് ഭക്ഷണം ജീവന് രക്തം ക്യാമ്പയിന്റെ ഭാഗമായാണിത്‌. 2017 നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ആരംഭിച്ചത്.ഇതിനകം ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 15 ലക്ഷത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു. രക്തദാനവും  നടത്തുന്നു. ഹൃദയപൂർവ്വം അഞ്ചാം വാർഷികം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പത്മകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം അനീഷ് കുമാർ, ജോബി ടി ഈശോ, ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിൻ രാജ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നീതു അജിത്ത്, ജെ രാജ് കുമാർ,ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മുഹമ്മദ്‌ അനസ്, വിഷ്ണു ഗോപാൽ,എൻ എസ്‌ രാജീവ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്‌ അഖിൽ,അനീഷ് കുന്നപ്പുഴ, ദീപ ശ്രീജിത്ത്‌, ജനറൽ ആശുപത്രി സൂപ്രണ്ട് എ അനിത, ആർഎംഒ ആശിഷ് മോഹൻ എന്നിവർ സന്നിഹിതരായി.   Read on deshabhimani.com

Related News