ഭക്ഷണത്തിന്‌ മതമില്ല



പത്തനംതിട്ട ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഫുഡ് സ്ട്രീറ്റ്  സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ യു  ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആർ മനു, ആർ ശ്യാമ, ജില്ലാ ട്രഷറർ ബി നിസാം,  ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ അനീഷ് വിശ്വനാഥ്, ശ്രീനി എസ് മണ്ണടി, ജില്ലാ കമ്മിറ്റി അംഗങ്ങൾ അൻസിൽ അഹമ്മദ്, എൻ സി അബീഷ്, വിഷ്ണു ഗോപാൽ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News