കൈപ്പട്ടൂർ പാലത്തിലൂടെ 
ഗതാഗതം ഒറ്റവരിയാക്കി



പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കി . ശബരിമല തീർഥാടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്  പുതുക്കിയ ഉത്തരവ്. പ്രതികൂല കാലാവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കർശന  നിയന്ത്രണം  ഏർപ്പെടുത്തും. അത്തരം സാഹചര്യത്തിൽ 25 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം ബാധകമാണ്. ഒറ്റ വരി ഗതാഗതവും, ഗതാഗത നിയന്ത്രണവും ഉറപ്പു വരുത്താന്‍  ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അവസ്ഥ ആഴ്ചയിൽ  ഒരിക്കൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.   Read on deshabhimani.com

Related News